Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Justice

നവീൻ ബാബു കേസിന്‍റെ നാൾവഴികൾ; നീതി തേടി ഒരു കുടുംബത്തിന്‍റെ കാത്തിരിപ്പ്

ക​​ണ്ണൂ​​ർ: ക​​ണ്ണൂ​​ർ എ​​ഡി​​എം ആ​​യി​​രു​​ന്ന ന​​വീ​​ൻ ബാ​​ബു​​വി​​ന്‍റെ മ​​ര​​ണം ഒ​​ടു​​വി​​ൽ സി​​ബി​​ഐ അ​​ന്വേ​​ഷ​​ണ​​ത്തി​​ലേ​​ക്കെ​​ത്തു​​മ്പോ​​ൾ ഒ​​ന്ന​​ര വ​​ർ​​ഷം നീ​​ണ്ട നി​​യ​​മ​​പോ​​രാ​​ട്ട​​ത്തി​​ന്‍റെ ച​​രി​​ത്ര​​മാ​​ണ് മ​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കേ​​സി​​ന്.

2024 ഒ​​ക്‌ടോബർ 14: 

ക​​ണ്ണൂ​​ർ ക​​ള​​ക്ട​​റേ​​റ്റി​​ൽ ന​​വീ​​ൻ ബാ​​ബു​​വി​​ന്‍റെ യാ​​ത്ര​​യ​​യ​​പ്പ് ച​​ട​​ങ്ങി​​ൽ ക്ഷ​​ണി​​ക്കാ​​തെ ക​​ട​​ന്നു​​വ​​ന്ന ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പി.​​പി. ദി​​വ്യ അ​​ധി​​ക്ഷേ​​പ പ്ര​​സം​​ഗം ന​​ട​​ത്തു​​ന്നു.

2024 ഒ​​ക്‌ടോബർ 15: 

രാ​​വി​​ലെ ക​​ണ്ണൂ​​ർ പ​​ള്ളി​​ക്കു​​ന്നി​​ലെ ഔ​​ദ്യോ​​ഗി​​ക ക്വാ​​ർ​​ട്ടേ​​ഴ്സി​​ൽ ന​​വീ​​ൻ ബാ​​ബു​​വി​​നെ തൂ​​ങ്ങി​​മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. പി.​​പി. ദി​​വ്യ ഒ​​ളി​​വി​​ൽ.

ഒ​​ക്‌ടോബർ 19:

ഒ​​ളി​​വി​​ലി​​രി​​ക്കേജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സി​​ന് സ​​മീ​​പം ഹാ​​ജ​​രാ​​യി പി.​​പി. ദി​​വ്യ രാ​​ജി​​ക്ക​​ത്ത് സ​​മ​​ർ​​പ്പി​​ച്ചു.

ഒ​​ക്‌​​ടോ​​ബ​​ർ 28: 

കേ​​ര​​ള പോ​​ലീ​​സ് കേ​​സ് അ​​ന്വേ​​ഷി​​ക്കാ​​ൻ എ​​സ്ഐ​​ടി രൂ​​പീ​​ക​​രി​​ച്ചു.

ഒ​​ക്‌ടോബർ 29: 

പി.​​പി. ദി​​വ്യ​​ക്ക് മു​​ൻ​​കൂ​​ർ ജാ​​മ്യം നി​​ര​​സി​​ച്ചു; ദി​​വ്യ അ​​റ​​സ്റ്റി​​ൽ. 14 ദി​​വ​​സം ജു​​ഡീ​​ഷ​​ൽ ക​​സ്റ്റ​​ഡി​​യി​​ൽ അ​​യ​​ച്ചു.

ന​​വം​​ബ​​ർ 8: 

ദി​​വ്യ​​ക്ക് ജാ​​മ്യം. സി​​പി​​എം ക​​ണ്ണൂ​​ർ ജി​​ല്ലാ ക​​മ്മി​​റ്റി ദി​​വ്യ​​യെ ജി​​ല്ലാ ക​​മ്മി​​റ്റി അം​​ഗം ഉ​​ൾ​​പ്പെ​​ടെ എ​​ല്ലാ ഔ​​ദ്യോ​​ഗി​​ക​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നും നീ​​ക്കി. ബ്രാ​​ഞ്ച് അം​​ഗം മാ​​ത്ര​​മാ​​യി നി​​ല​​നി​​ർ​​ത്തി.

ന​​വം​​ബ​​ർ 26:

ഭ​​ർ​​ത്താ​​വി​​ന്‍റെ മ​​ര​​ണ​​ത്തി​​ൽ സി​​ബി​​ഐ അ​​ന്വേ​​ഷ​​ണം ആ​​വ​​ശ്യ​​പ്പെ​​ട്ട് ന​​വീ​​നി​​ന്‍റെ ഭാ​​ര്യ മ​​ഞ്ജു​​ഷ ഹൈ​​ക്കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചു. ഹ​​ർ​​ജി പ​​രി​​ഗ​​ണി​​ച്ച കോ​​ട​​തി അ​​ന്വേ​​ഷ​​ണ സം​​ഘ​​ത്തോ​​ട് ഡി​​സം​​ബ​​ർ ആ​​റി​​ന​​കം കേ​​സ് ഡ​​യ​​റി​​യും വി​​ശ​​ദ സ​​ത്യ​​വാ​​ങ്മൂ​​ല​​വും ഹാ​​ജ​​രാ​​ക്കാ​​ൻ ഉ​​ത്ത​​ര​​വി​​ട്ടു.

2025 ജ​​നു​​വ​​രി 6:

ഹൈ​​ക്കോ​​ട​​തി സിം​​ഗി​​ൾ െബ​​ഞ്ച് സി​​ബി​​ഐ അ​​ന്വേ​​ഷ​​ണ ഹ​​ർ​​ജി ത​​ള്ളി. എ​​സ്ഐ​​ടി അ​​ന്വേ​​ഷ​​ണം ക​​ണ്ണൂ​​ർ ഡി​​ഐ​​ജി​​യു​​ടെ മേ​​ൽ​​നോ​​ട്ട​​ത്തി​​ൽ തു​​ട​​ര​​ണ​​മെ​​ന്നും ഉ​​ത്ത​​ര​​വി​​ട്ടു.

മാ​​ർ​​ച്ച് 3: 

ഡി​​വി​​ഷ​​ൻ  ബെ​​ഞ്ചും ഹ​​ർ​​ജി ത​​ള്ളി. വ്യ​​ക്തി​​പ​​ര​​മാ​​യ വി​​കാ​​ര​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ സി​​ബി​​ഐ​​ക്ക് അ​​ന്വേ​​ഷ​​ണം കൈ​​മാ​​റാ​​ൻ ക​​ഴി​​യി​​ല്ലെ​​ന്ന് കോ​​ട​​തി നി​​രീ​​ക്ഷി​​ച്ചു.

മാ​​ർ​​ച്ച് 29:

82 പേ​​രു​​ടെ മൊ​​ഴി​​യും ശാ​​സ്ത്രീ​​യ തെ​​ളി​​വും ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന കു​​റ്റ​​പ​​ത്രം ക​​ണ്ണൂ​​ർ ഫ​​സ്റ്റ് ക്ലാ​​സ് ജു​​ഡീ​​ഷ​​ൽ മ​​ജി​​സ്‌​​ട്രേ​​റ്റ് കോ​​ട​​തി​​യി​​ൽ എ​​സ്ഐ​​ടി സ​​മ​​ർ​​പ്പി​​ച്ചു. ആ​​ത്മ​​ഹ​​ത്യ​​യ്ക്ക് പ്രേ​​രി​​പ്പി​​ച്ച​​തി​​ന് പി.​​പി. ദി​​വ്യ ഏ​​ക പ്ര​​തി.

ഏ​​പ്രി​​ൽ 14: 

ഹൈ​​ക്കോ​​ട​​തി ഡി​​വി​​ഷ​​ൻ ബെഞ്ചി​​ന്‍റെ വി​​ധി​​യി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് ഭാ​​ര്യ മ​​ഞ്ജു​​ഷ സു​​പ്രീം കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചു.

ഏ​​പ്രി​​ൽ 18: 

സു​​പ്രീം കോ​​ട​​തി​​യും ഹ​​ർ​​ജി ത​​ള്ളി

ജൂ​​ലൈ19:

എ​​സ്ഐ​​ടി​​ അ​​ഡീ​​ഷ​​ണ​​ൽ കു​​റ്റ​​പ​​ത്രം കോ​​ട​​തി​​യി​​ൽ സ​​മ​​ർ​​പ്പി​​ച്ചു. കു​​റ്റ​​പ​​ത്രം ത​​ന്‍റെ വാ​​ദ​​ങ്ങ​​ളെ ശ​​രി​​വ​​യ്ക്കു​​ന്നു​​വെ​​ന്ന് ആ​​രോ​​പി​​ച്ച് ദി​​വ്യ കു​​റ്റ​​പ​​ത്രം റ​​ദ്ദാ​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വു​​മാ​​യി ഹൈ​​ക്കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചു.

ഓ​​ഗ​​സ്റ്റ് 25: 

കു​​റ്റ​​പ​​ത്ര​​ത്തി​​ലെ 13 പി​​ഴ​​വു​​ക​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടി മ​​ഞ്ജു​​ഷ കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചു. ദി​​വ്യ​​യു​​ടെ ഫോ​​ൺ കോ​​ൾ ലി​​സ്റ്റ് ഉ​​ൾ​​പ്പെ​​ടെ നി​​ർ​​ണാ​​യ​​ക തെ​​ളി​​വു​​ക​​ൾ മ​​റ​​ച്ചു​​വ​​യ്ക്ക​​പ്പെ​​ട്ട​​താ​​യി ആ​​രോ​​പി​​ച്ചു.

ഒ​​ക്‌ടോബർ 26: 

ദി​​വ്യ​​ക്കും പെ​​ട്രോ​​ൾ പ​​മ്പ് അ​​പേ​​ക്ഷ​​ക​​ൻ ടി.​​വി. പ്ര​​ശാ​​ന്ത​​നും എ​​തി​​രെ 65 ല​​ക്ഷം രൂ​​പ ന​​ഷ്ട​​പ​​രി​​ഹാ​​രം ആ​​വ​​ശ്യ​​പ്പെ​​ട്ട് ന​​വീ​​ൻ ബാ​​ബു​​വി​​ന്‍റെ കു​​ടും​​ബം പ​​ത്ത​​നം​​തി​​ട്ട കോ​​ട​​തി​​യി​​ൽ മാ​​ന​​ന​​ഷ്ട​​ക്കേ​​സ് ഫ​​യ​​ൽ ചെ​​യ്തു.

2026 മാ​​ർ​​ച്ച് 16:

കു​​റ്റ​​പ​​ത്ര​​ത്തി​​ലെ വീ​​ഴ്ച​​ക​​ൾ പ​​രി​​ഹ​​രി​​ച്ച് തു​​ട​​ര​​ന്വേ​​ഷ​​ണ റി​​പ്പോ​​ർ​​ട്ട് മേ​​യ് 30ന​​കം സ​​മ​​ർ​​പ്പി​​ക്കാ​​ൻ കോ​​ട​​തി നി​​ർ​​ദേ​​ശം.

മേ​​യ് 30:

കു​​ടും​​ബം മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി. സ​​തീ​​ശ​​നെ ക​​ണ്ടു.

മേ​​യ് 31:

സി​​ബി​​ഐ​​ക്ക് അ​​ന്വേ​​ഷ​​ണം കൈ​​മാ​​റാ​​ൻ സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​നം.

Latest News

Corehub Up